Posted On date_range 17 March 2026 9:49 AM IST Updated On date_range 17 March 2026 9:49 AM IST വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു text_fields bookmark_border camera_alt ഗംഗാധരന്റെ കഴുത്തിൽ സൂര്യാഘാതമേറ്റ നിലയിൽ വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു. പാറച്ചാട്ടം ചേരിങ്കൽ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വടക്കഞ്ചേരിയിൽനിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രക്കിടെയാണ് സംഭവം. ശക്തമായ ചൂടിൽ യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ വൃത്താകൃതിയിൽ പൊള്ളലുപോലെ പാടുകൾ രൂപപ്പെടുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Elderly man suffers sunburn on tailbone
