Posted On date_range 19 April 2026 6:15 AM IST Updated On date_range 19 April 2026 6:15 AM IST text_fields bookmark_border camera_alt ആളിയാർ-വാൽപാറ റൂട്ടിലെ പതിമൂന്നാം വളവിൽ ഒരു വശത്ത് മാത്രമുള്ള ഉയരത്തിലുള്ള സുരക്ഷഭിത്തിയും സെൻസർ അലാറം പോസ്റ്റും കോയമ്പത്തൂർ: ആളിയാർ-വാൽപാറ റൂട്ടിലെ 14 വളവുകൾ അപകടങ്ങൾ നിറഞ്ഞത്. പരിചയസമ്പന്നരായ ഡ്രൈവർമാർ പോലും ഇവിടെ അപകടങ്ങളിൽ പെടുന്നുണ്ട്. വളവുകളില്‍ റോഡിന്റെ വീതി വർധിപ്പിച്ച് സുരക്ഷഭിത്തികൾ നാലടി വരെ ഉയരത്തിൽ നിർമിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. ചില പ്രദേശങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ എല്ലായിടത്തും വേണമെന്നും ആവശ്യമുയരുന്നുണ്ട്. എതിർ വാഹനങ്ങളെ മുൻകൂട്ടി അറിഞ്ഞ് അലാറം മുഴക്കുന്ന സെൻസർ ലൈറ്റുകൾ, പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ മിക്കതും പ്രവർത്തനക്ഷമമല്ല. അപകടം സംഭവിച്ച പതിമൂന്നാം ഹെയർ പിൻ വളവ് ഏറ്റവും ഇടുങ്ങിയവയിലൊന്നാണ്. മുകളിൽനിന്ന് താഴേക്ക് വരുമ്പോൾ ശ്രദ്ധാപൂർവം വാഹനം തിരിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. വളവുകളിൽ വാഹനങ്ങൾ വളരെ വേഗത്തിൽ തിരിയുന്നത് പലതവണ കണ്ടിട്ടുള്ളതായി വാൽപാറ സ്വദേശി രമേശ് കുമാർ പറഞ്ഞു. നാല്, 13 ഹെയർപിൻ വളവുകൾക്കിടയിൽ പലരും വളരെ വേഗത്തിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 14 dangerous curves on the Valparai route
