മനാമ: മലപ്പുറം ജില്ലയിലെ പാങ്ങ് എൽ.പി സ്കൂളിലെ അധ്യാപകരും സഹപ്രവർത്തകരും ഉൾപ്പെട്ട വാൽപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച യോഗം ഫോറം മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ കാസിം പാടത്തകയിൽ, അലി അഷ്റഫ്, സക്കരിയ ചുള്ളിക്കൽ, മുനീർ വളാഞ്ചേരി, ഷിബിൻ തോമസ്, റസാഖ് പൊന്നാനി, അൻവർ നിലമ്പൂർ, ഷാജിദ് വി.പി എന്നിവർ പങ്കെടുത്തു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യോഗം പ്രാർത്ഥിച്ചു.

വാൽപ്പാറ വാഹനാപകടം; ബഹ്‌റൈൻ മലപ്പുറം ജില്ല ഫോറം അനുശോചിച്ചു
M
MadhyamamSource Link
21 days ago