ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് ബി.ജെ.പി അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) 80 സീറ്റുകളും വാഗ്ദാനം ചെയ്തിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ചർച്ചയിൽ അനുകൂല നിലപാടുണ്ടാകുന്നത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടത്തിന് കാരണമായേക്കും. വിജയിയുടെയും പ്രധാനലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെയാണ്. ചർച്ചയിലെ പ്രധാന വിഷയവും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ളതാണ്. വിജയിയെയും ടി.വി.കെയെയും എൻ.ഡി.എക്ക് കീഴിൽ കൊണ്ടുവരുന്നതിനായി കടുത്ത പ്രയത്നത്തിലാണ് ബി.ജെ.പി. തമിഴ്നാട്ടിലുടനീളമുള്ള വിജയ് ഫാൻസുകളുടെ വോട്ടിലാണ് ബി.ജെ.പി കണ്ണുവച്ചിരിക്കുന്നത്. എന്നാൽ, തമിഴ് രാഷ്ട്രീയ രംഗത്ത് ടി.വി.കെയെ പുതിയ ബദലായി അവതരിപ്പിച്ചും സ്വതന്ത്ര പ്രതിഛായ ഉയർത്തിക്കാട്ടിയുമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അതിനാൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കാമെന്ന ആശങ്ക അണികൾക്കിടയിലുണ്ട്.

വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി; ചർച്ചകൾ സജിവം
M
MadhyamamSource Link
about 2 months ago