ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ (ജുവൈസ - ബോയ്സ്) പുതിയ പ്രിൻസിപ്പലായി വിജിമോൻ അയ്യപ്പനെ നിയമിച്ചു. നിലവിലെ പ്രിൻസിപ്പൽ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അക്കാദമിക് നേതൃത്വത്തിലും സ്കൂൾ ഭരണനിർവഹണത്തിലും 21 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വിദ്യാഭ്യാസ പ്രവർത്തകനാണ് വിജിമോൻ അയ്യപ്പൻ. എം.എ, എം.ഫിൽ, ബി.എഡ്, ബി.സി.ടി ബിരുദങ്ങളുള്ള അദ്ദേഹം നിലവിൽ സോഷ്യൽ വർക്കിൽ പി.എച്ച്ഡി ചെയ്തുവരികയാണ്. ചെന്നെയിലെ ഡി.എഫ്.ടി ഗ്രൂപ്പ് ഓഫ് സ്കൂൾസ് അക്കാദമിക് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 29 സി.ബി.എസ്.ഇ സ്കൂളുകളുടെ അക്കാദമിക് പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി നടപ്പിലാക്കൽ, അധ്യാപക പരിശീലനം എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. കാക്കിനഡ ഗ്രീൻ ഫീൽഡ് സ്കൂൾ ഇന്‍റർനാഷണൽ, പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു. അമൃത ഗ്രൂപ്പ് ഓഫ് സ്കൂൾസ് അസി. അക്കാദമിക് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സംയോജനം, നൂതന അധ്യാപന രീതികൾ, നൈപുണ്യാധിഷ്ഠിത പഠനം എന്നിവയിലൂടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 6,000ത്തിലധികം അധ്യാപകർക്ക് അദ്ദേഹം പരിശീലനം നൽകിയിട്ടുണ്ട്. സി.ബി.എസ്.ഇയുടെ അംഗീകൃത റിസോഴ്സ് പേഴ്സൺ കൂടിയായ അദ്ദേഹം, പാഠ്യപദ്ധതി രൂപകൽപ്പനയിലും ആധുനിക മൂല്യനിർണയ രീതികളിലും വിദഗ്ധനാണ്.

വിജിമോൻ അയ്യപ്പൻ ജുവൈസ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ
M
MadhyamamSource Link
about 1 month ago