Posted On date_range 4 April 2026 10:15 PM IST Updated On date_range 4 April 2026 10:15 PM IST വിദ്യാഭ്യാസ അവകാശത്തിൽ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല- കോടതി text_fields bookmark_border ന്യൂഡൽഹി: ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഡൽഹി ഹൈകോടതി. സ്കൂളുകൾ പൊതു ഇടമായി മാറുന്നുവെന്ന് ഉറപ്പാക്കാനും ജാതി, വംശീയത എന്നിവകൊണ്ട് വേർതിരിക്കപ്പെടാത്ത ഇടമാകാനുമാണ് വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) ഉറപ്പുവരുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ അവകാശത്തെ ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമായി കാണാൻ കഴിയില്ല- കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. 2024-2025 അധ്യയനവർഷം സ്വകാര്യ സ്കൂളിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടാം ക്ലാസിൽ കുട്ടിയെ ചേർക്കാൻ ആവശ്യപ്പെട്ടുള്ള അമ്മയുടെ അപ്പീലിലാണ് കോടതി വിധി. ഒന്നാംക്ലാസ് പ്രവേശനത്തിനുവേണ്ടി ഇവർ ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Right to Education does not include the right to choose a specific school: Court

വിദ്യാഭ്യാസ അവകാശത്തിൽ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല- കോടതി
M
MadhyamamSource Link
about 1 month ago