വിമാന യാത്രക്കാർക്കായി പ്രത്യേക പാത

വിമാന യാത്രക്കാർക്കായി പ്രത്യേക പാത

M
MadhyamamSource Link
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് യാത്രക്കാർക്കായി നുവൈസീബ് അതിർത്തി ക്രോസിംഗിൽ പ്രത്യേക പാത. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഇതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ നുവൈഫ് അറിയിച്ചു. കുവൈത്ത് എയർവേയ്‌സുമായി ഏകോപിപ്പിച്ച ഈ നടപടി ഫാസ്റ്റ്-ട്രാക്ക് സംവിധാനത്തിലൂടെ ചരക്കുകളുടെയും വാഹനങ്ങളുടെയും ചലനം സുഗമമാക്കുകയും യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും. പ്രവേശന, എക്സിറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി നുവൈസീബിൽ അഒദ്ദഹം പരിശോധനാ സന്ദർശനം നടത്തി. ട്രക്കുകളുടെയും ചരക്കുകളുടെയും പ്രവേശനം സുഗമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറക്കുന്നതിനും വാണിജ്യ ഗതാഗത ഒഴുക്ക് വർധിപ്പിക്കുന്നതിനും സാമ്പത്തിക ലെയ്ൻ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും അൽ നുവൈഫ് പറഞ്ഞു. കസ്റ്റംസ് ഇൻസ്പെക്ടർമാരെ സന്ദർശിച്ച അൽ നുവൈഫ്, അതിർത്തി സുരക്ഷ സംരക്ഷിക്കുന്നതിൽ അവരുടെ സമർപ്പണത്തെയും സുപ്രധാന പങ്കിനെയും പ്രശംസിച്ചു. തുറമുഖ കാര്യ, കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി ഡയറക്ടർ സാലിഹ് അൽ ഉമറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരിശോധനാ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും നുവൈസീബ് തുറമുഖം ട്രക്കുകൾക്കായുള്ള എക്സ്-റേ സ്കാനറുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാന യാത്രക്കാർക്കായി പ്രത്യേക പാത — Madhyamam | Boolokam | Boolokam