വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു

വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു

M
MadhyamamSource Link
Posted On date_range 29 March 2026 10:01 AM IST Updated On date_range 29 March 2026 10:01 AM IST വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു text_fields bookmark_border കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഉണ്ടായ തീപിടുത്തം അണച്ചു. അഗ്നിശമന സേനാംഗങ്ങളുടെ തുടർച്ചയായ 58 മണിക്കൂർ പ്രവർത്തനങ്ങങ്ങളിലാണ് തീ പൂർണമായും അണച്ചത്. ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ ഇതുവരെ സിവിൽ ഡിഫൻസ് ടീമുകൾ 82 അസാധാരണ സംഭവങ്ങൾ കൈകാര്യം ചെയ്തതായി കുവൈത്ത് സിവിൽ ഡിഫൻസ് വക്താവ് മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. ഇതിൽ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ വീഴുന്നതിലൂടെയും നേരിട്ടുള്ള ആക്രമണങ്ങളിലൂടെയും ഉണ്ടായ തീപിടുത്തങ്ങളും ഉൾപ്പെടുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും അടിയന്തര പ്രതികരണ യൂണിറ്റുകൾ അതീവ ജാഗ്രതയിലാണ്. സംഭവങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Fire in fuel tanks at airport extinguished

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു — Madhyamam |… | Boolokam