വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യണോ ചെയ്യാതിരിക്കണോ എന്ന് തീരുമാനിക്കുന്ന ആളല്ല താൻ'; ലൂസിഫർ മൂന്നാം ഭാഗത്തെക്കുറിച്ച് പ്രിഥ്വിരാജ്

വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യണോ ചെയ്യാതിരിക്കണോ എന്ന് തീരുമാനിക്കുന്ന ആളല്ല താൻ'; ലൂസിഫർ മൂന്നാം ഭാഗത്തെക്കുറിച്ച് പ്രിഥ്വിരാജ്

മലയാളത്തില്‍ എക്കാലവും ഓർത്തിരിക്കുന്ന പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍.എമ്പുരാൻ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 260 കോടിയോളം നേടിയെങ്കിലും സമ്മിശ്ര പ്രതികരണം ആണ് സിനിമക്ക് ലഭിച്ചത്. മൂന്ന് ഭാഗങ്ങള്‍ ഉള്ള ട്രിലജിയായി തയാറാക്കിയ സിനിമയാണ് ലൂസിഫര്‍ ഫ്രാഞ്ചൈസിയുടേതെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി പറഞ്ഞിരുന്നു. അസ്രയേൽ എന്നാണ് സിനിമയുടെ മൂന്നാം ഭാഗത്തിന്‍റെ പേര് എന്നാണ് വെളിപ്പെടുത്തൽ. എന്നാൽ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചോ മറ്റ് ഔദ്യോഗിക കാര്യങ്ങളെ കുറിച്ചോ അണിയറക്കാര്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 'വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യണോ ചെയ്യാതിരിക്കണോ എന്ന് തീരുമാനിക്കുന്ന ആളല്ല താൻ. എമ്പുരാന്‍ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്,' എൽ 3ക്കായുള്ള കാണികളുടെ ആ ആഗ്രഹവും കാത്തിരുപ്പുമാണ് ഈ സിനിമ ചെയ്യാനുള്ള തന്‍റെ പ്രചോദനം എന്നാണ് പ്രിഥ്വിരാജ് പറയുന്നത്. പക്ഷെ അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് സമയമാണ്. തനിക്ക് ഇത് കൂടാതെ സംവിധാനം ചെയ്യാൻ ഒന്ന് രണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ടെന്നും ആ കാര്യങ്ങൾ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടന്‍റെയൊക്കെ സമയം തന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണെന്നും എൽ 3ക്ക് വേണ്ടി സമയം മാറ്റിവെക്കുക എന്നുള്ളതാണ് ഇതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്നു പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യണോ ചെയ്യാതിരിക്കണോ എന്ന് തീ… | Boolokam