ഗുരുവായൂർ: വിവാദ ഹിന്ദു എം.എൽഎ പരാമർശത്തിലുറച്ച് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് മതേതരവാദിയാണെങ്കിൽ താനും മതേതരവാദിയാണ്. ഇതിനോപ്പം ജമാഅത്തെ ഇസ് ലാമി പിന്തുണക്കുന്ന് വി.ഡി. സതീശനും കോൺഗ്രസും മതേതരവാദിയാണെങ്കിൽ താനും മതേതരനാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയൻ എൽ.ഡി.എഫ് മതേതരമാണെങ്കിൽ താനും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമായത്തെ ഇസ് ലാമിയുമായി വി.ഡി. സതീശന് എന്തുതരം ഡീലാണുള്ളതെന്ന വെളിപ്പെടുത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ അവസരം ചെയ്തു കൊടുക്കുന്നത് പിണറായി സർക്കാറാണ്. ജമാഅത്തെ ഇസ് ലാമി, പോപ്പുലർ ഫ്രണ്ട്, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള രഹസ്യ ധാരണകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളിൽ ഉറച്ച് നിൽകുന്നു, മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരം തന്നെ -ബി. ഗോപാലകൃഷ്ണൻ
M
MadhyamamSource Link
about 2 months ago