വിവാഹ വീട്ടിൽ അപ്രതീക്ഷിത അക്രമം;പൊ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു

വിവാഹ വീട്ടിൽ അപ്രതീക്ഷിത അക്രമം;പൊ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു

M
MadhyamamSource Link
Posted On date_range 8 April 2026 2:13 PM IST Updated On date_range 8 April 2026 2:13 PM IST വിവാഹ വീട്ടിൽ അപ്രതീക്ഷിത അക്രമം;പൊ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം ശാ​സ്താം​കോ​ട്ട: ക​ല്ല​ട​യി​ൽ വി​വാ​ഹ വീ​ട്ടി​ൽ ഏ​ട്ടം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ വി​ള​ന്ത​റ കോ​ട്ട​ക്കു​ഴി മു​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത യു​വാ​ക്ക​ളെ ആ​ദ്യം ആ​ക്ര​മി​ച്ച സം​ഘം പി​ന്നീ​ട് വി​വാ​ഹ വീ​ട്ടി​ലും എ​ത്തി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​റ​ന്ന ജീ​പ്പി​ലും ബൈ​ക്കു​ക​ളി​ലും മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തി​യ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത ശ്യാം ​രാ​ജ്, ബി​നു എ​ന്നി​വ​രെ ആ​ദ്യം ക​മ്പി​വ​ടി, ഹെ​ൽ​മ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളും കാ​റു​ക​ളും വീ​ടിന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്തു. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Unexpected violence at wedding house; Police launch investigation

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ വീട്ടിൽ അപ്രതീക്ഷിത അക്രമം;പൊ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭ… | Boolokam