ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി സർക്കാറിന്റെ ‘കെട്ടിപ്പിടിത്ത’ നയതന്ത്രങ്ങൾ പരാജയമാണെന്നും തകർന്നുപോയ ഒരു രാജ്യം (പാകിസ്താൻ) മധ്യസ്ഥത വഹിക്കുന്ന രാജ്യമാകാൻ പോകുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യയുടെ പ്രാദേശിക നയതന്ത്രത്തിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യം ഉണ്ടാക്കിയ നാണക്കേട് മറച്ചുവെക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയുടെ പരാജയമാണിത്. വെറും വാചകക്കസർത്തുകൾ മാത്രമാണ് മോദി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുംബൈ ഭീകരാക്രമണത്തിനുശേഷം പാകിസ്താനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താൻ മൻമോഹൻ സിങ് സർക്കാറിന് കഴിഞ്ഞിരുന്നു. എന്നാൽ, നിലവിലെ സർക്കാർ അതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിശ്വഗുരുവിന്റെ പരാജയം; തകർന്ന രാജ്യം മധ്യസ്ഥത വഹിക്കുന്ന രാജ്യമായി മാറി -കോൺഗ്രസ്
M
MadhyamamSource Link
about 1 month ago