വിശ്വനാഥ് ആൻഡ് സൺസിന്റെ ആദ്യ ടീസർ നിർമാതാക്കൾ പുറത്തുവിട്ടു. ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത് ലക്ഷകണക്കിന് ആളുകളാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ടീസർ. സൂര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരി മമിത ബൈജുവും നായികയായി എത്തുന്നു എന്നതാണ് മറ്റൊരു ആകർഷകമായ കാര്യം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി, പ്രണയത്തിലെ പ്രായവ്യത്യാസത്തെകുറിച്ച് പറഞ്ഞുവെക്കുന്നതാവാമെന്നാണ് ആരാധക പ്രതികരണം. സഞ്ജയ് വിശ്വനാഥ് എന്ന ടൈറ്റിലിൽ സൂര്യയെ കാണിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. 40 വയസ്സുള്ള പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യനാണ് സൂര്യ. സിതാര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. നവീൻ നൂലി എഡിറ്റിങ്, ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈൻ എന്നിവ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈയിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. എന്നിരുന്നാലും തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്ത്; മമിത ബൈജു, സൂര്യ ജോഡിക്ക് ആരാധക പ്രശംസ
M
MadhyamamSource Link
about 2 months ago