മനാമ: മലയാളി പ്രവാസി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ വിഷു, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികളും ബഹ്‌റൈനിലെ മലയാളി അമ്മമാരുടെ സജീവമായ പങ്കാളിത്തവും പരിപാടിയെ വർണ്ണാഭമാക്കി. പരിപാടിയോട് അനുബന്ധിച്ചു വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഭാരവാഹികളായ മെഹ്‌നാസ് മജീദ്, സ്മിത ജേകബ്, സോണിയ വിനു, ഷറീൻ ഷൗഖത്തലി, ഷിഫ സുഹൈൽ, ഷഫീല യാസിർ എന്നിവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

