പാലക്കാട്: വിഷു അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 06119 ചെന്നൈ സെൻട്രൽ - കൊല്ലം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ഏപ്രിൽ 15ന് ഉച്ചയ്ക്ക് 3.10 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55 ന് കൊല്ലത്തും 06120 കൊല്ലം ജങ്ഷൻ - ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 16ന് രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30 ന് ചെന്നൈ സെൻട്രലിലും എത്തും. 06115 ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 10ന് രാത്രി 11.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം ആറിന് തിരുവനന്തപുരം നോർത്തിലും 06116 തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 15ന് ഉച്ചയ്ക്ക് 3.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45 ന് ചെന്നൈ എഗ്മോറിലും എത്തും. വേനൽക്കാല പ്രത്യേക ട്രെയിൻ പാലക്കാട്: വേനൽക്കാല അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാൻ, എറണാകുളം ജങ്ഷനും മുസാഫർപൂർ ജങ്ഷനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും: 06085 എറണാകുളം ജങ്ഷൻ - മുസാഫർപൂർ ജങ്ഷൻ സ്പെഷൽ എക്സ്പ്രസ് 10 മുതൽ 24 വരെ (വെള്ളിയാഴ്ചകളിൽ മാത്രം) രാത്രി 9.30 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത തിങ്കളാഴ്ച രാവിലെ 7.30 ന് മുസാഫർപൂർ ജങ്ഷനിൽ എത്തും. 06086 മുസാഫർപൂർ ജങ്ഷൻ - എറണാകുളം ജങ്ഷൻ സ്പെഷൽ എക്സ്പ്രസ് 13 മുതൽ 27 വരെ (തിങ്കളാഴ്ചകളിൽ മാത്രം) രാത്രി 9.15 ന് മുസാഫർപൂർ ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത വ്യാഴാഴ്ച രാവിലെ 10.45ന് എറണാകുളം ജങ്ഷനിൽ എത്തും.
