വിഷുവിന്‍റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തു

വിഷുവിന്‍റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തു

M
MadhyamamSource Link
അമ്പലപ്പുഴ: കാര്‍ഷിക വിളവെടുപ്പ് വര്‍ഷപ്പിറവി അറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തു. മഞ്ഞപ്പട്ടില്‍ പുതച്ചപോലെയാണ് വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കണിക്കൊന്ന പൂത്തുലഞ്ഞുനില്‍ക്കുന്നത്. സംസ്ഥാന പുഷ്പമായ കണിക്കൊന്ന കണികണ്ടാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയാണ്. ഒപ്പം അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം കൂടിയാണ് മേടം ഒന്ന് വിഷുദിനം. പ്രകൃതി സൗന്ദര്യത്തിന്റെ പ്രതീകമാണ് കൊന്നപ്പൂവ്. കണിവെള്ളരിക്ക കാർഷിക സമൃദ്ധിയുടെയും. വിഷുവിനു കണികാണാൻ കൊന്നപ്പൂവ് നിർബന്ധമാണ്. കൊന്നപ്പൂവ് ശ്രീകൃഷ്ണന്റെ അരഞ്ഞാണം ആണെന്നൊരു വിശ്വാസം കൂടിയുണ്ട് ഇതിനുപിന്നിൽ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലമെങ്കിലും കാലവും കണക്കും പരിഗണിക്കാതെ കണിക്കൊന്ന പൂക്കാറുണ്ട്. മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുന്നതാണ് കണിക്കൊന്ന സമയംതെറ്റി പൂക്കുന്നതെന്നാണ് തെളിയിക്കുന്നത്. ചൂടിന്റെ വർധന കൊന്ന, പൂവിടുന്നതിനെ സ്വാധീനിക്കും. ജനുവരി- ഫെബ്രുവരി മാസങ്ങളിലും കൊന്ന പൂക്കുന്നതായി കാണാറുണ്ട്. ഔ​ഷ​ധ​ങ്ങ​ളി​ലും ക​ണി​ക്കൊ​ന്ന ക​ണി​ക്കൊ​ന്ന ഒ​രു ഔ​ഷ​ധ​വൃ​ക്ഷം കൂ​ടി​യാ​ണെ​ന്ന് വൈ​ദ്യ​ശാ​സ്ത്രം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക​ണി​ക്കൊ​ന്ന​യു​ടെ തൊ​ലി ക​ഷാ​യം വെ​ച്ച് ക​ഴി​ച്ചാ​ല്‍ ത്വ​ക്ക് രോ​ഗ​ങ്ങ​ള്‍ മാ​റു​മെ​ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്രം പ​റ​യു​ന്ന​ത്. ത​ളി​രി​ല​ക​ള്‍ തൈ​രി​ല്‍ അ​ര​ച്ച് പു​ര​ട്ടു​ന്ന​ത് ചു​ണ​ങ്ങു മാ​റു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണ്. പൂ​വ് ഉ​ണ​ക്കി പൊ​ടി​ച്ച് പാ​ലി​ല്‍ സേ​വി​ക്കു​ന്ന​ത് ശ​രീ​ര​ശ​ക്തി വ​ർ​ധി​പ്പി​ക്കും. ത​ളി​രി​ല​ക​ള്‍ തോ​ര​നാ​ക്കി ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ മ​ല​ബ​ന്ധം മാ​റ്റും. ഇ​ല​ക​ള്‍ ക​ഷാ​യം വ​ച്ച് ക​ഴി​ക്കു​ന്ന​ത് പ​നി, ചു​മ എ​ന്നി​വ​ക്ക് ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ​മാ​ണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഷുവിന്‍റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തു — Madhy… | Boolokam