മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിനിയെ വിർച്വൽ അറസ്റ്റ് ചെയ്ത് 2.88 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒരാളെ പൊലീസ് പിടികൂടി. വെസ്റ്റ് ഡല്‍ഹി സ്വദേശി ലക്ഷയ് ഗുപ്ത (24) ആണ് പിടിയിലായത്. വിഡിയോ കാൾ വിളിച്ച് മണി ലോൻഡറിങ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേരിൽ മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിർച്വൽ അറസ്റ്റിലാണെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പ്രതികൾ ബാങ്ക് അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു. കേസില്‍ നാലു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. പ്രത്യേക പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

വിർച്വൽ അറസ്റ്റിൽ രണ്ട് കോടി തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ
M
MadhyamamSource Link
about 2 months ago