ദോഹ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി അടിയന്തര സുരക്ഷാ മാർഗനിർദേശങ്ങൾ വിശദീകരിച്ച് സിവിൽ ഡിഫൻസ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.നാലുദിവസം നീണ്ടുനിന്ന ശിൽപശാലയിൽ 1,200 ഓളം സ്കൂൾ മാനേജർമാരും പ്രതിനിധികളും, കൂടാതെ പൊതു -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സന്ദർഭങ്ങളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സുരക്ഷിതമായ ഒഴിപ്പിക്കൽ രീതികളെക്കുറിച്ചുമുള്ള മാർഗനിർദേശങ്ങൾ ശിൽപശാലയിൽ പങ്കുവെച്ചു. നാഷണൽ അലേർട്ട് സംവിധാനം വഴി സ്വീകരിക്കേണ്ട നടപടികൾ, വിദ്യാർഥികളുടെയും അധ്യാപക -അനധ്യാപക ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ കൈകാര്യം ചെയ്യേണ്ട രീതികൾ, സുരക്ഷാ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ തുടങ്ങിയ നിർദേശങ്ങൾ ശിൽപശാലയിലൂടെ കൈമാറി.

വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾക്ക് സുരക്ഷ ബോധവത്കരണ ശിൽപശാല
M
MadhyamamSource Link
about 1 month ago