റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ബി യൂനിറ്റ് അംഗം വി. ശശികുമാറിന് യൂനിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. 1990-ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമ്മാമിലുമായി വിവിധ കമ്പനികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ബത്ഹ ലൂഹ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് അഡ്വ. അജിത് ഖാൻ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി സുനിൽ കുമാർ, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ജോയിൻറ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡൻറുമാരായ രാമകൃഷ്ണൻ, റഫീഖ് ചാലിയം എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, മറ്റ് ഭാരവാഹികളായ ഷഫീഖ് അങ്ങാടിപ്പുറം, മോഹൻദാസ്, അനിൽ അറക്കൽ, ഫക്രുദീൻ, സലിം മടവൂർ, രാജേഷ് ചാലിയാർ എന്നിവർ ആശംസകൾ നേർന്നു. ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ, ഉമർ, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോൽ, ബിജു ഉള്ളാട്ടിൽ, ധനേഷ്, ബി യൂനിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ, റിംഷാദ്, സെൻറർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂനിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീൺ ശശികുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. യൂനിറ്റിെൻറ സ്നേഹോപഹാരം സെക്രട്ടറി ജയകുമാർ പുഴക്കൽ ചടങ്ങിൽ സമ്മാനിച്ചു. ജയകുമാർ പുഴക്കൽ സ്വാഗതവും വി. ശശികുമാർ നന്ദിയും പറഞ്ഞു.

വി. ശശികുമാറിന് കേളി യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 2 hours ago
