BoolokamBoolokam
വീരപ്പന്റെ മകൾക്ക് തോൽവി

വീരപ്പന്റെ മകൾക്ക് തോൽവി

M
MadhyamamSource Link
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് മേട്ടൂർ മണ്ഡലത്തിൽ വീരപ്പന്റെ മകൾ വിദ്യാ വീരപ്പൻ (വിദ്യാ റാണി) പിന്നിലായി. നാം തമിഴർ കക്ഷിക്ക് വേണ്ടി മത്സരരംഗത്തിറങ്ങിയ വിദ്യക്ക് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചില്ല എന്നാണ് വോട്ടെണ്ണൽ സൂചിപ്പിക്കുന്നത്. അവസാന റിപ്പോർട്ടുകൾ പ്രകാരം 4,582 വോട്ടുകൾ മാത്രമാണ് വിദ്യക്ക് നേടാനായത്. മണ്ഡലത്തിൽ പ്രധാന കക്ഷികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഡി.എം.കെയുടെ മിഥുൻ ചക്രവർത്തി 47,679 വോട്ടുകളുമായി രണ്ടും വിജയിയുടെ പാർട്ടി സ്ഥാനാർത്ഥി സെൽവം 43,944 വോട്ടുകളുമായി മൂന്നും സ്ഥാനത്താണ്. മുമ്പ് ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന വിദ്യ, തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സീമാൻ നയിക്കുന്ന നാം തമിഴർ കക്ഷിയിൽ ചേർന്നത്. കാടിന്റെ മക്കളുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു വിദ്യയുടെ പോരാട്ടം. എന്നാൽ, മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ വിദ്യക്ക് കഴിഞ്ഞില്ലെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. നിലവിൽ 24 റൗണ്ടുകളിൽ 16 റൗണ്ടുകൾ പിന്നിടുമ്പോൾ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ കുറവായതിനാൽ വരും മണിക്കൂറുകളിൽ ചിത്രം മാറിയേക്കാം. എങ്കിലും വിദ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റം ഇനി അസാധ്യമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!