ദമ്മാം: സ്വന്തം വീടകങ്ങളിൽ പോലും സ്ത്രീകളും കുട്ടികളും മാനസിക പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു എന്നത് ഗൗരവകരമായ സംഗതിയാണെന്നും, ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് അവർക്ക് താങ്ങായി പ്രവർത്തിക്കാൻ ഓരോ സ്ത്രീക്കും കഴിയണമെന്നും എഴുത്തുകാരി സോഫിയ ഷാജഹാൻ അഭിപ്രായപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പി കൂട്ടായ്മ വനിതവേദി സംഘടിപ്പിച്ച ലോക വനിതദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതവേദി പ്രസിഡൻറ് നാഹിദ് സബ്രി അധ്യക്ഷത വഹിച്ചു. ഷഹനാസ് മൻസൂർ, റാഹിബ, അഡ്വൈസറി ബോർഡ് ചെയർമാൻ മൊയ്തീൻ പട്ടാമ്പി, ജനറൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പറമ്പിൽ, ജനറൽ സെക്രട്ടറി കെ.പി. റസാഖ്, ട്രഷറർ അഭിലാഷ് കൊപ്പം എന്നിവർ സംസാരിച്ചു.വനിതവേദി ജനറൽ സെക്രട്ടറി സെൽമ ഷറഫുദ്ദീൻ സ്വാഗതവും സെക്രട്ടറി രേവതി അഭിലാഷ് നന്ദിയും പറഞ്ഞു. പരിപാടിക്ക് ഷെറിൻ സഫ്വാൻ, ഷെറിൻ ഷിഹാബ്, ഷെറിൻ താഹിർ, നസ്മിയ, ആരിഫ ഷാഹിദ്, റാഷിഫ, ബൽക്കീസ്, അൻവർ പതിയിൽ, ഷാഹിദ് വിളയൂർ, മാസിൽ, ജംഷിദ് കൈപ്പുറം, സബ്രി അബ്ദുൽ റസാഖ്, സഫ്വാൻ എന്നിവർ നേതൃത്വം നൽകി.

വീടകങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകണം -പട്ടാമ്പി കൂട്ടായ്മ ദമ്മാം വനിതവേദി
M
MadhyamamSource Link
about 2 months ago