Posted On date_range 4 May 2026 11:09 AM IST Updated On date_range 4 May 2026 11:10 AM IST വെങ്ങന്നൂർ പാലത്തിന്റെ അപകടാവസ്ഥ മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ text_fields bookmark_border camera_alt വെങ്ങന്നൂരിലേക്ക് പുതിയ പാലം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ മനുഷ്യച്ചങ്ങല ആലത്തൂർ: വെങ്ങന്നൂർ പാലത്തിന്‍റെ അപകടാവസ്ഥക്ക് പരിഹാരം തേടി നാട്ടുകാർ പ്രതിഷേധ സംഗമവും മനുഷ്യച്ചങ്ങലയും തീർത്തു. പാലത്തിന്റെ നിലവിലെ അവസ്ഥയും സുരക്ഷ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രളയത്തിന് ശേഷം തകർന്ന കൈവരികളുടെ പുനർനിർമാണമോ മറ്റ് അറ്റകുറ്റപ്പണികളോ ഇതുവരെ നടത്തിയിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധം മുഖവിലക്കെടുക്കാത്ത ഭരണാധികാരികളുടെ നിലപാടാണ് പ്രദേശത്തുകാർ നിരന്തരം പ്രതിഷേധവുമായി രംഗത്തിറങ്ങാനിടയായത്. ഉയരമില്ലാത്ത പാലത്തിന് പകരം ഉയരത്തിലുള്ള പുതിയപാലം നിർമിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പഞ്ചായത്ത് അംഗം കെ. സതീഷ് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. നിലവിലെ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണം. പ്രദേശവാസികളുടെ ആവശ്യത്തോട് അധികാരികൾ ഇനിയും മുഖംതിരിക്കുകയാണെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Locals form human chain highlighting the dangerous state of Vengannur bridge

വെങ്ങന്നൂർ പാലത്തിന്റെ അപകടാവസ്ഥ മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ
M
MadhyamamSource Link
about 2 hours ago
