Posted On date_range 15 March 2026 12:58 PM IST Updated On date_range 15 March 2026 12:58 PM IST വെള്ളിയാഴ്ച ചെറിയ പെരുന്നാളിന് സാധ്യത -ഖത്തർ കലണ്ടർ ഹൗസ് text_fields bookmark_border ദോഹ: ഗോളശാസ്ത്രപ്രകാരം മാർച്ച് 20 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആവാൻ സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രവചനം. ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാക്കാനാണ് സാധ്യത. ഇത് ഖത്തർ കലണ്ടർ ഹൗസിന്റെ മുൻകൂട്ടിയുള്ള കണക്കുകൂട്ടൽ മാത്രമാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും. റമദാൻ 29ന് വൈകീട്ട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിരീക്ഷണ സമിതിയാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. റമദാൻ 28 മുതൽ ശവ്വാൽ നാല് വരെയാണ് ഖത്തറിലെ പെരുന്നാൾ അവധി നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ മാർച്ച് 20ന് പെരുന്നാൾ ആണെങ്കിൽ, മാർച്ച് 18 ബുധനാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെ അവധി ലഭിക്കാനാണ് സാധ്യത. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - A slight chance of a Friday thunderstorm - Qatar Calendar House

വെള്ളിയാഴ്ച ചെറിയ പെരുന്നാളിന് സാധ്യത -ഖത്തർ കലണ്ടർ ഹൗസ്
M
MadhyamamSource Link
about 2 months ago