വേനലില്‍ പാല്‍ കേടാകൽ: മുൻകരുതൽ നിര്‍ദേശവുമായി മില്‍മ

വേനലില്‍ പാല്‍ കേടാകൽ: മുൻകരുതൽ നിര്‍ദേശവുമായി മില്‍മ

M
MadhyamamSource Link
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ. കടുത്ത വേനലില്‍ ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍പാലും തൈരും പിരിയുന്നതിന് സാധ്യത കൂടുതലായതിനാല്‍ ഉപയോഗം വരെ 4-5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അലക്ഷ്യമായി വെളിയില്‍ വെച്ച കവര്‍പാല്‍ പെട്ടെന്ന് കേടാകും. അതിനാല്‍ ശരിയായി ശീതീകരിച്ച് സൂക്ഷിക്കുന്ന പാല്‍ ചോദിച്ചുവാങ്ങണം. ഇക്കാര്യം മില്‍മ ബൂത്ത് ഏജന്‍റുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം. പാലോ തൈരോ വാങ്ങിയാൽ എത്രയും പെട്ടെന്ന് ശീതികരിച്ച് സൂക്ഷിക്കണം. യാത്രയിലും മറ്റും പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയിൽ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല്‍കവറുകള്‍ അധികനേരം സൂക്ഷിക്കരുത്. ശീതീകരിച്ചുസൂക്ഷിക്കുന്നത് എടുത്ത് ആവശ്യം കഴിഞ്ഞ് ബാക്കി ഉടന്‍ ശീതീകരണിയില്‍ തിരികെ വെക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അധികസമയം വെച്ച പാല്‍ പിന്നീട് ശീതീകരിച്ചാലും കേടാകാതിരിക്കണമെന്നില്ല.കവര്‍പാല്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനലില്‍ പാല്‍ കേടാകൽ: മുൻകരുതൽ നിര്‍ദേശവുമായി മില്‍മ — Mad… | Boolokam