ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ (ഡബ്ല്യു.എം.എഫ്) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അംഗങ്ങളും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലുള്ളവരും പങ്കെടുത്തു.ഇഫ്താറിനോടുബന്ധിച്ചു നടന്ന യോഗത്തിൽ ഡബ്ല്യു.എം.എഫ് സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായ സീനിയർ വിഭാഗത്തിൽ ശിവാനന്ദൻ, കൃപ കുറുങ്ങാട്ട്, ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദ കുറുങ്ങാട്ട്, നാദിർ യൂനുസ് എന്നിവരെ അനുമോദിച്ചു. സൗദി അറേബ്യയുടെ സ്പെഷ്യൽ ടാലൻറ് റെസിഡൻസി വിഭാഗത്തിൽ സി സ്യൂട്ട് കാറ്റഗറി ഇഖാമ ലഭിച്ച ഡബ്ലിയു.എം.എഫ് ജിദ്ദാ കൗൺസിൽ അംഗവും സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിറ സന്നിദ്ധ്യവുമായ റിയാസ് കള്ളിയത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രവാസി വെൽഫെയർ കൺവീനറായി തിരഞ്ഞെടുത്ത ജിദ്ദാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം നസീർ വാവാകുഞ്ഞിനെയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡൻറ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റുമാരായ ഡോ. വിനിത പിള്ള, നൗഷാദ് അടൂർ, വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, മോഹൻ ബാലൻ, ഷിബു ജോർജ്ജ്, എബി കെ. ചെറിയാൻ, പ്രിയാ സന്ദീപ്, ഷാനവാസ് വണ്ടൂർ, വർഗീസ് ഡാനിയേൽ, ഷിബു ചാലക്കുടി, മനോജ് മാത്യു, അഷറഫ് കുന്നത്ത്, സഹീർ വാഴപ്പാട്, ബാജി നെല്പുരയിൽ, സുനിത പ്രകാശ്, മുഹമ്മദ് സുബൈർ, പ്രവീൺ ഇടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago