ജുബൈൽ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജൂബൈൽ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജൂബൈലിലെ റോയൽ മലബാർ റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. സാമുദായിക സൗഹാർദത്തിെൻറയും സാംസ്കാരിക ഐക്യത്തിെൻറയും വേദിയായി പരിപാടി മാറി. ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ മോറിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂറിലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആഗോള മലയാളി സമൂഹത്തിെൻറ ക്ഷേമത്തിനായി നിലകൊള്ളുന്ന സംഘടനയാണ് ഡബ്ല്യു.എം.എഫ് എന്ന് അവർ പറഞ്ഞു. പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ, സാംസ്കാരികത്തനിമ നിലനിർത്താനുള്ള പരിശ്രമം എന്നിവയിലൂന്നിയുള്ള ഫെഡറേഷെൻറ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും അവർ വിശദീകരിച്ചു. ഡബ്ല്യു.എം.എഫ് നാഷനൽ കൗൺസിൽ പ്രസിഡൻറ് ഷബീർ അക്കോട്, മുൻ ദമ്മാം കൗൺസിൽ പ്രസിഡൻറ് നവാസ് ചൂനാടൻ, ദമ്മാം കൗൺസിൽ ജനറൽ സെക്രട്ടറി സുരേഷ് മനാര എന്നിവർ സംസാരിച്ചു.ശിഹാബ് മങ്ങാടൻ (ഗൾഫ് മാധ്യമം), കെ.പി. ഷിനോജ് (ബദർ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ), തോമസ് മാത്യു മാമൂടൻ (ജൂബൈൽ മലയാളി സമാജം), നിയാസ് നാരകത്ത് (പ്രവാസി വെൽഫെയർ), പ്രിനീത് (നവോദയ) എന്നിവർ ആശംസകൾ നേർന്നു. നിഖില അനൂപ് അവതാരകയായിരുന്നു. അജിത് ജേക്കബ്, സുകു സുഗതൻ, ഡി. അനിൽ കുമാർ, മറിയം കോട്ടപ്പറമ്പിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജോയിൻറ് സെക്രട്ടറി അജിത് അടൂർ സ്വാഗതവും ട്രഷറർ ഹാഷിർ അലി നന്ദിയും പറഞ്ഞു. ഈഗിൾ അറേബ്യ, ഷിഹാബുദ്ധീൻ റാവുത്തർ, നിർമൽ മോഹനൻ എന്നിവർ ആവശ്യമായ സഹകരണം നൽകി.

വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago