റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി ദേശീയ കൗൺസിലിെൻറ 2026-27 കാലയളവിലേക്കുള്ള പുതിയ നേതൃനിര ചുമതലയേറ്റു. ഹെൻറി തോമസ് (കോഓഡി.), നിസാർ പള്ളിക്കശ്ശേരിൽ (പ്രസി.), പ്രിൻസ് ജോർജ് (സെക്ര.), സുശീല ജോസഫ് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് ഡബ്ല്യു.എം.എഫ് ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ (ഒമാൻ), ഗ്ലോബൽ പ്രസിഡൻറ് ഡോ. ആനി ലിബു (അമേരിക്ക) എന്നിവർ സന്ദേശങ്ങൾ അയച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ ഉറപ്പാക്കുമെന്നും യുവജനങ്ങളെ സംഘടന പ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ സൗദി കൗൺസിലിന് പുതിയ നേതൃത്വം
M
MadhyamamSource Link
about 2 months ago