കാഞ്ഞങ്ങാട്: 16 വർഷമായി നട്ടെല്ലിന് ക്ഷതംസംഭവിച്ച് വീൽചെയറിൽ കഴിയുന്ന രാഗേഷ് കൂട്ടുപ്പുന്ന 60 ദിവസം കൊണ്ട് 12,000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യം സഫലമാക്കി ഭിന്നശേഷി മേഖലയിൽ ചരിത്രംകുറിച്ചു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് നാനോ കാറിൽ സഞ്ചരിച്ച രാഗേഷിന് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സ്നേഹാദരം നൽകി. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യൂ.ആർ.എഫ്) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആദരം സംസ്ഥാന പ്രസിഡന്റ് സി.സി.ഒ. നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. മൊയ്ദീൻ പൂവടക്ക, ഇബ്രാഹിം ബിസ്മി, കെ.പി. നിസാർ, ഡോ. ഷാനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വൈകല്യം വെടിഞ്ഞ് രാഗേഷ് താണ്ടിയത് 12,000 കിലോമീറ്റർ
M
MadhyamamSource Link
about 1 month ago