വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ഉബർ യാത്ര സൗജന്യം

വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ഉബർ യാത്ര സൗജന്യം

M
MadhyamamSource Link
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടർമാർക്കായി സൗജന്യ യാത്രയൊരുക്കി പ്രമുഖ ടാക്സി സേവന ദാതാക്കളായ ഉബർ. പോളിങ് ദിനമായ ഏപ്രിൽ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഉബർ ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് സേവനങ്ങളിലൂടെ ആദ്യ രണ്ട് കിലോമീറ്റർ വരെ സൗജന്യമായി യാത്ര ചെയ്യാമെന്നും അതിനുശേഷമുള്ള ദൂരത്തിന് മാത്രം സാധാരണ നിരക്ക് നൽകിയാൽ മതിയെന്നും അധികൃതർ അറിയിച്ചു. വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും ലൊക്കേഷൻ വിവരങ്ങൾ ഉബർ ആപ്പിൽ നേരിട്ട് സംയോജിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23ന് അവസാനിക്കാനിരിക്കെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫും തമ്മിൽ ശക്തമായ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം നൂതന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!