BoolokamBoolokam
വോട്ടെണ്ണലിന് മുമ്പേ ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി; 'മുഖ്യമന്ത്രി' മാറി, ഇനി പി.ബി മെമ്പർ

വോട്ടെണ്ണലിന് മുമ്പേ ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി; 'മുഖ്യമന്ത്രി' മാറി, ഇനി പി.ബി മെമ്പർ

M
MadhyamamSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഫേസ്ബുക്ക് പ്രൊഫൈലിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിലെ 'ചീഫ് മിനിസ്റ്റർ' എന്ന വിശേഷണം ഒഴിവാക്കി 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്ന് അദ്ദേഹം പുതുക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജായ 'ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള'യിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റി സർക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഭരണ-പ്രതിപക്ഷങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ്. ഇക്കുറി എൽ.ഡി.എഫ് ചരിത്രം സൃഷ്ടിക്കുമെന്നും വികസന തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്തതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഒരിടത്തും അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എൽ.ഡി.എഫിന്റെ ഈ അവകാശവാദം വോട്ടെണ്ണൽ തുടങ്ങുന്നത് വരെ മാത്രമേ നിലനിൽക്കൂ എന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തിരിച്ചടിച്ചു. കണ്ണൂരിൽ ഉൾപ്പെടെ വലിയ മുന്നേറ്റം നടത്തി യു.ഡി.എഫ് അധികാരം പിടിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടെണ്ണലിന് മുമ്പേ ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി; 'മുഖ്… | Boolokam