വോട്ട് ചെയ്ത ചിത്രം പങ്കുവെച്ച് തൃഷ, വിജയ് യെ പിന്തുണക്കുന്നതിന്റെ സൂചന കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

വോട്ട് ചെയ്ത ചിത്രം പങ്കുവെച്ച് തൃഷ, വിജയ് യെ പിന്തുണക്കുന്നതിന്റെ സൂചന കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെയും നടൻ വിജയ് യുടെയും രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം വൈറലായി നടി തൃഷ കൃഷ്ണന്റെ പോസ്റ്റ്.​ വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചിത്രമാണ് തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. എന്നാൽ, തൃഷയുടെ പോസ്റ്റ് വിജയ് യെ പിന്തുണച്ചുകൊണ്ടുള്ളതാണെന്നായിരുന്നു സമൂഹമാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. ​ ചിത്രവും അടിക്കുറിപ്പും അസാധാരണമായി തോന്നിയില്ലെങ്കിലും തൃഷ പോസ്റ്റിൽ പങ്കുവെച്ച പാട്ടാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കാൻ കാരണം. 2013 ലെ വിജയ്‌ -തൃഷ ഹിറ്റ് ചിത്രമായ ഗില്ലിയിലെ അർജുനാർ വില്ല് ഗാനമായിരുന്നു പോസ്റ്റിനൊപ്പം ഉണ്ടായിരുന്നത്. മാത്രമല്ല, അതി​ന്റെ വിസിൽ ഭാഗമാണ് പോസ്റ്റിനൊപ്പം ചേർത്തതും. ടി.വി.കെയുടെ ചിഹ്നമാണ് വിസിൽ. ആ ഭാഗം തന്നെ തൃഷ ഉപയോഗിച്ചത് വിജയ് യെ പിന്തുണക്കുന്നു എന്നതിന്റെ സൂചനയാണെന്നും ഉപയോക്താക്കൾ പറയുന്നു. ‘ഗില്ലി ഗാനം: കോഡ് വേഡ് സ്വീകരിച്ചു’ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ബി.ജി.എം സൂചന നൽകുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. തൃഷ കൃഷ്ണനെയും വിജയ്‌യെയും ഹിറ്റ് ജോഡികളാക്കിയ ചിത്രമായിരുന്നു ഗില്ലി. തിരുപ്പാച്ചി, ആതി, കുരുവി, ലിയോ തുടങ്ങിയ ചിത്രങ്ങളിൽ അവർ ജോഡികളായി അഭിനയിച്ചിരുന്നു. സൂര്യക്കൊപ്പം അഭിനയിച്ച കറുപ്പ് ആണ് തൃഷയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ജനനായകനാണ് വിജയ് യുടേതായി പുറത്തുവരാനുള്ള ചിത്രം. സമൂഹമാധ്യമങ്ങളിൽ ഇരുവരെയും കുറിച്ച് ധാരാളം ചർച്ചകൾ നടക്കാറുണ്ടെങ്കിലും ഇരുവരും അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയ് യുടെ വ്യക്തിജീവിതവും വളരെയധികം ചർച്ചയായിരുന്നു. വിജയ്‌യുടെ വിവാഹമോചന ഹരജിയുടെ വിശദാംശങ്ങൾ പരസ്യമായതോടെ, ഇരുവരുടെയും ബന്ധത്തെക്കുറിച്ച് രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധിപേർ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ട് ചെയ്ത ചിത്രം പങ്കുവെച്ച് തൃഷ, വിജയ് യെ പിന്തുണക്കുന്… | Boolokam