വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ- തെരഞ്ഞെടുപ്പ് കമീഷൻ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ- തെരഞ്ഞെടുപ്പ് കമീഷൻ

M
MadhyamamSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 23 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും പരിശോധന പൂർത്തിയാക്കി പേര് ഉൾപ്പെടുത്താൻ 10 ദിവസം എങ്കിലും ആവശ്യമാണ്. ഇതിനാലാണ് മാർച്ച് 15 സമയപരിധിയായി നിശ്ചയിച്ചത്. 'നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാൻ നിയമപരമായി സാധിക്കും. എന്നാൽ അപേക്ഷകൾ പരിശോധിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രക്രിയക്ക് സമയം ആവശ്യമാണ്. അതിനാൽ മാർച്ച് 15-ന് ശേഷം ലഭിച്ച അപേക്ഷകൾ ഏപ്രിൽ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കില്ല' -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 15 വരെ ലഭിച്ച അപേക്ഷ… | Boolokam