മുംബൈ: മഹാരാഷ്ട്രയിൽ പീഡനക്കേസിൽ അറസ്റ്റിലായ വ്യാജ ജ്യോതിഷി അശോക് ഖറാത് (63) അഞ്ചോളം നരബലി നടത്തിയെന്ന് സംശയിക്കുന്നതായി പൊലീസ്. രാഷ്ട്രീയ, വ്യവസായ പ്രമുഖരിൽ സ്വാധീനമുള്ള ആളാണ് പ്രതി. കഴിഞ്ഞ 17ന് അറസ്റ്റിലായ ഖറാതിന്റെ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ആരോപണം. ഖറാതിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പിസ്റ്റൽ കണ്ടെത്തിയതായി അവകാശപ്പെട്ട പൊലീസ് അത് ഉപയോഗിച്ച് പ്രതി നരബലി നടത്തിയതായി സംശയിക്കുന്നതായാണ് കോടതിയിൽ പറഞ്ഞത്. പൂജയുടെ മറവിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ 100ഓളം വിഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഖറാത്തിന്റെ ജീവനക്കാരന്റെ ഭാര്യ നൽകിയ പരാതിയിലാണ് കഴിഞ്ഞ 17ന് പൊലീസ് അറസ്റ്റ് ചെയ്ത്. തുടർന്ന് നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തുവന്നത്. കൂടുതൽ പേർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തി പരാതി നൽകാൻ ധൈര്യം നൽകുന്നതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.

വ്യാജ ജ്യോതിഷി അശോക് ഖറാത് നരബലിയും നടത്തിയെന്ന്
M
MadhyamamSource Link
about 2 months ago