വ്യാജ പാർക്കിങ്​ പെർമിറ്റ്​ നിർമാണം: പിതാവും മകനും കുറ്റക്കാർ

വ്യാജ പാർക്കിങ്​ പെർമിറ്റ്​ നിർമാണം: പിതാവും മകനും കുറ്റക്കാർ

M
MadhyamamSource Link
ദുബൈ: വ്യാജ പാർക്കിങ്​ പെർമിറ്റ്​ നിർമിച്ച കേസിൽ അറസ്റ്റിലായ പിതാവും മകനും കുറ്റക്കാരനാണെന്ന്​ വിധിച്ച്​ ദുബൈ കോടതി . പിതാവിന്‍റെ കാർ പാർക്ക്​ ചെയ്യുന്നതിനായാണ്​ 29 കാരനായ മകൻ ദുബൈ റോഡ്​ ഗതാഗത അതോറ്റി (ആർ.ടി.എ) യുടെ ഒറിജിനൽ പാർക്കിങ്​ പെർമിറ്റിൽ അനധികൃതമായി മാറ്റം വരുത്തിയത്​. പാർക്കിങ്​ പരിശോധകരെ കബളിപ്പിക്കുന്നതിനായി പെർമിറ്റ്​ തിരുത്തി പിതാവിന്‍റെ കാറിന്‍റെ വിവരങ്ങൾ അതിൽ ചേർക്കുകയും കാലാവധി അവസാനിക്കുന്ന തിയതിയിൽ മാറ്റം വരുത്തുകയുമായിരുന്നു​. പിതാവിന്‍റെ വാഹനത്തിന്‍റെ വിൻഡ്​ സ്ക്രീനിന്​ പിറകിൽ പാർക്കിങ്​ പെർമിറ്റ്​ പ്രദർശിപ്പിച്ചതിൽ സംശയം തോന്നിയ ആർ.ടി.എ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ്​ തട്ടിപ്പ്​ പുറത്തായതെന്ന്​ ഇമാറാത്തുൽ യൗം റിപോർട്ട്​ ചെയ്തു. യഥാർഥ പെർമിറ്റ്​ ഉട​മയോട്​ കാറിന്​ സമീപത്തേക്ക്​ വരാൻ നിർദേശിച്ച ഉദ്യോഗസ്ഥൻ പാർക്കിങ്​ സ്ഥലത്ത്​ കാത്തുനിന്നു. ഈ സമയം പിതാവ്​ എത്തി കാറിൽ നിന്ന്​ പെർമിറ്റ്​ നീക്കുകയും അത്​ മറക്കാനുള്ള ശ്രമവും നടത്തിയെങ്കിലും അപ്പോഴേക്കും ആർ.ടി.എ ഉദ്യോഗസ്ഥൻ കേസ്​ രേഖപ്പെടുത്തിയിരുന്നു. പിടിയിലായ പിതാവിനേയും മകനേയും ആർ.ടി.എ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി. കേസന്വേഷിച്ച്​ പ്രോസിക്യൂഷൻ ഈ വിവരങ്ങൾ ദുബൈ ക്രിമിനൽ കോടതിക്ക്​ കൈമാറി. തെളിവുകൾ പരിശോധിച്ച കോടതി രണ്ട്​ പേരും കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും ജയിൽ ശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജ പാർക്കിങ്​ പെർമിറ്റ്​ നിർമാണം: പിതാവും മകനും കുറ്റക്ക… | Boolokam