വ്യാജ ലിങ്കുകള്‍; മുന്നറിയിപ്പുമായി അബൂദബി പൊലീസ്​

വ്യാജ ലിങ്കുകള്‍; മുന്നറിയിപ്പുമായി അബൂദബി പൊലീസ്​

Posted On date_range 19 April 2026 7:08 AM IST Updated On date_range 19 April 2026 7:08 AM IST വ്യാജ ലിങ്കുകള്‍; മുന്നറിയിപ്പുമായി അബൂദബി പൊലീസ്​ text_fields bookmark_border അബൂദബി: ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ലിങ്കുകള്‍ ഉപയോഗിച്ച്​ ഉപഭോക്താക്കളുടെ ബാങ്ക്​, വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങൾക്ക്​ അബൂദബി പൊലീസ് ജാഗ്രതാ മുന്നറിയിപ്പ്​. സര്‍ക്കാര്‍ സേവനങ്ങൾ, ഉപഭോക്തൃ സംരക്ഷണ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ പേരുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന്​ അബൂദബി പൊലീസ്​ അറിയിച്ചു. വിവരങ്ങള്‍ തേടുന്നതിനും സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ക്കും ഔദ്യോഗിക വെബ്സൈറ്റുകളും ആപ്പുകളും മാത്രം ഉപയോഗിക്കണം. തട്ടിപ്പുകാര്‍ നിര്‍മിക്കുന്ന വ്യാജ സൈറ്റുകള്‍ യഥാർഥ വെബ്സൈറ്റുകളെപ്പോലെ തന്നെ തോന്നിക്കുന്നവയാണ്. ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും മുകളിലായി വരാവുന്ന പ്രഫഷണല്‍ രീതിയിലാണ് ഇത്തരം വ്യാജ സൈറ്റുകള്‍ രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ ഈ ലിങ്കുകളില്‍ പ്രവേശിക്കുമ്പോള്‍ ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുകയും ഇതുവഴി അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയുമാണ് സൈബര്‍ ക്രിമിനലുകളുടെ രീതി. തട്ടിപ്പിന് ഇരയായാലോ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ ഉടന്‍ ‘അമാന്‍’ സേവനം വഴി അബൂദബി പൊലീസിനെ അറിയിക്കണം. ഫോണ്‍: 8002626. എസ്.എം.എസ്: 2828. ഇമെയില്‍: aman@adpolice.gov.ae. പൊലിസ് സ്റ്റേഷന്‍ ഇന്‍ യുവര്‍ ഫോണ്‍ എന്ന ആപ്പ് വഴിയും പരാതി നല്‍കാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Abu Dhabi Police warns against fake links

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജ ലിങ്കുകള്‍; മുന്നറിയിപ്പുമായി അബൂദബി പൊലീസ്​ — Madhya… | Boolokam