തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന പരിശീലനം സംബന്ധിച്ച് വ്യാപകമായി പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ച് സൈബർ പൊലീസിന് പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഇത്തവണത്തെ സർക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലനമില്ലെന്നാണ് ശബ്ദസന്ദേശത്തിൽ പ്രധാനമായും പറയുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ, ഓഫ്ലൈൻ പരിശീലനം പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കായി ഇറങ്ങുന്നത്. ഇത്തവണയും അതുതന്നെയാണ് കമീഷൻ ലക്ഷ്യമിടുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

വ്യാജ ശബ്ദസന്ദേശം: പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
M
MadhyamamSource Link
about 2 months ago