വ്യാഴാഴ്ച മുതൽ ഒമാനിലെ വടക്കൻ മേഖലയിൽ മഴക്ക് സാധ്യത

വ്യാഴാഴ്ച മുതൽ ഒമാനിലെ വടക്കൻ മേഖലയിൽ മഴക്ക് സാധ്യത

M
MadhyamamSource Link
മസ്‌കത്ത്: വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ നേരിയ മഴക്കും കാറ്റിനും സാധ്യതയെന്ന് നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രഭാവം കുറഞ്ഞ മഴയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വടക്കൻ പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആകാശം മേഘാവൃതമായിരിക്കും. ഇടക്കിടെ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രവചനം സൂചിപ്പിക്കുന്നു. ഇതിനൊപ്പം കാറ്റിന്റെ ശക്തി പ്രാപിക്കുക, കടൽ തിരമാലകൾ ഉയരുക, പൊടിക്കാറ്റ് രൂപപ്പെടുക, ചില വാദികളിൽ നീരൊഴുക്കുകൾ വർധിക്കുക തുടങ്ങിയവയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാഴാഴ്ച മുതൽ ഒമാനിലെ വടക്കൻ മേഖലയിൽ മഴക്ക് സാധ്യത — Madhy… | Boolokam