തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ എസ്.ബി ബ്രാഞ്ചിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതി മലയിൻകീഴ് കരിപ്പൂര് വൈഷ്ണവത്തിൽ രാജീവിനെ (45) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സർവേ നമ്പറും വ്യജ ലൊക്കേഷൻ സ്കെച്ചും ഉപയോഗിച്ച് കേസിലെ ഒന്നാം പ്രതി ദിനേശിന്റെ പേരിൽ വ്യാജ പ്രമാണം തയാറാക്കി ഇല്ലാത്ത വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്കിൽ നിന്ന് എൻ.ആർ.ഐ ലോൺ എടുക്കുകയായിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്ക് തുടർ നടപടികൾ ആരംഭിച്ചപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് നടന്നതായി മനസ്സിലാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ അനുരാജിനെ കഴിഞ്ഞ മാസം മ്യൂസിയം പൊലീസ് പിടികൂടിയിരുന്നു. വിദേശത്ത് കഴിയുന്ന ദിനേഷിനെ പിടികൂടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ കെ. കാർത്തികിന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്.എച്ച്.ഒ വിമൽ, എസ്.ഐ വിപിൻ, ജെയ്സൺ ജോസഫ്, സൂരജ്, എസ്.സി.പി.ഒമാരായ പത്മരാജ്, അജി, മനോജ്, അനൂപ്, ഷൈൻ, രാജേഷ്, ഉദയൻ, ഷിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വ്യാജ പ്രമാണം ചമച്ച് 75 ലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
M
MadhyamamSource Link
about 2 months ago