വർഗീയതക്ക് ഗുരുവായൂർ വിട്ടു തരില്ല

വർഗീയതക്ക് ഗുരുവായൂർ വിട്ടു തരില്ല

M
MadhyamamSource Link
ഇലക്ഷൻ സമയമായാൽ പല രീതിയിലുള്ള പ്രചാരണങ്ങൾ പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടാകാറുണ്ട്. നിർഭാഗ്യവശാൽ ഈ പ്രാവശ്യം ഗുരുവിന്‍റെ മണ്ണിൽ ഞങ്ങളുടെ നാട്ടിൽ മറ്റു സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന വർഗീയ കാർഡുകൾ ഇറക്കി അവിടുത്തെ മത സൗഹാർദ്ദത്തെ പോറൽ ഏൽപ്പിക്കാൻ ഇവിടുത്തെ പ്രബുദ്ധരായ ജനങ്ങൾ വിട്ടു തരികയില്ല. ഗുരുവായൂർ മണ്ഡലം എന്നാൽ അമ്പലത്തിന്‍റെ ചുറ്റുവട്ടം അല്ല. അത് മൂന്ന് പഞ്ചായത്തുകളും ചാവക്കാട് മുൻസിപ്പാലിറ്റിയും ചേർന്ന വലിയ ഒരു പ്രദേശം ആണ്. വളരെ ശാന്തമായ പ്രാദേശം ഹിന്ദുവും മുസ്ലിമും കൃസ്ത്യനും സൗഹാർദത്തോടെ കഴിയുന്ന ഇടം. 1957 മുതൽ 1977 വരെയുള്ള വർഷങ്ങൾക്കിടയിൽ ഉണ്ടായിരുന്ന കോരു കൂളിയാട്ടും, കെ.ജി കരുണാകരമേനോനും, വി വടക്കനും ഉൾപ്പടെയുള്ള മുസ്ലിം മതസ്ഥരല്ലാത്ത എം.എൽ.എമാരുടെ പേരുകൾ വെട്ടിമാറ്റി 77 മുതലുള്ള എം.എൽ.എ മാരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തി നിങ്ങൾ സ്ഥാപിച്ച ബോർഡിലെ വിഭാഗീയ വർഗീയ പ്രചരണം മനസ്സിലാക്കാനുള്ള അടിസ്ഥാന രാഷ്ട്രീയബോധമുള്ളവരാണ് ഗുരുവായൂരിലെ പ്രബുദ്ധരായ ജനങ്ങൾ. ഗുരുവായൂർ അമ്പലവും, പാലയൂർ ചർച്ചും, മണത്തല പള്ളിയും നില കൊള്ളുന്ന ഗുരുവായൂരിന്‍റെ പുണ്യ ഭൂമിയെ മലീമസമാക്കാനുള്ള വർഗീയ ശക്തികളുടെ കുപ്രചരണങ്ങളെ ഗുരുവായൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിഞ്ഞ് കാലത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വർഗീയതക്ക് ഗുരുവായൂർ വിട്ടു തരില്ല — Madhyamam | Boolokam | Boolokam