ശക്തമായി അപലപിച്ച്​ സൗദി

ശക്തമായി അപലപിച്ച്​ സൗദി

M
MadhyamamSource Link
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാമ്പിനും വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാൻറിനും നേരെ ഇറാൻ നടത്തിയ ഹീനമായ ആക്രമണ ത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി കുവൈത്ത് സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ സൗദി ഭരണകൂടം തങ്ങളുടെ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ഇന്റെ പ്രവർത്തനം മേഖലയിലെ രാജ്യങ്ങളോടുള്ള അവരുടെ നഗ്​നമായ പെരുമാറ്റവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്ത ശത്രുതാപരമായ സമീപനത്തി​ന്റെ തുടർച്ചയാണെന്നും സൗദി പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്​ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും നല്ല അയൽപക്ക തത്വങ്ങൾക്കും വിരുദ്ധമായ ഇത്തരം നീക്കങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും, അയൽരാജ്യമായ കുവൈത്തിനെയും അവിടുത്തെ ഭരണനേതൃത്വത്തെയും ജനങ്ങളെയും എല്ലാവിധ പ്രയാസങ്ങളിൽ നിന്നും ദൈവം സംരക്ഷിക്കട്ടെയെന്നും സൗദി ഔദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!