ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതി സമയം നീട്ടി നൽകി. ചീഫ് ജസ്റ്റിസിന് മുന്നിൽ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇനി വാദങ്ങൾ സമർപ്പിക്കാനുള്ളവർക്ക് മാർച്ച് 23വരെ സമയം നീട്ടി നൽകുകയായിരുന്നു. യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിങ്വിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകനായി വെച്ചത്. ആചാര വിശ്വാസ വിഷയങ്ങളിൽ ഇടപെടാൻ സർക്കാറിനോ കോടതിക്കോ അധികാരമില്ലെന്നും ദീർഘനാളായി തുടരുന്ന ആചാരങ്ങളിൽ ഇത്തരം ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും പന്തളം കൊട്ടാരം അംഗം ആർ.ആർ. വർമ വാദങ്ങൾ സമർപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ശബരിമല യുവതീ പ്രവേശനം; മറുപടി നൽകാൻ ബോർഡിന് സാവകാശം
M
MadhyamamSource Link
about 2 months ago