ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി.ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി.ഡി സതീശൻ

M
MadhyamamSource Link
ചവറ: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ സി.പി.എം നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് ബൂത്തുതല ഭാരവാഹികളുടെ യോഗം ചവറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കുറ്റപത്രം നൽകാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ യു.ഡി.എഫ് പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി ഷിബു ബേബി ജോൺ, ഡി.സി.സി പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ്, കെ. സുരേഷ് ബാബു, മേച്ചേഴത്ത് ഗിരീഷ്, ജയകുമാർ, അഡ്വ. സി.പി സുധീഷ് കുമാർ, അഡ്വ. ജസ്റ്റിൻ ജോൺ, എ.എം സാലി, ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക… | Boolokam