ശരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി

ശരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി

മനാമ: കെ.എം.സി.സി ബഹ്റൈൻ മുൻ സംസ്ഥാന സെക്രട്ടറിയും സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്യാപള്ളിക്ക് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ അധ്യക്ഷത വഹിച്ചു. പരിപാടി കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടിക ഉദ്ഘാടനം ചെയ്തു. ദീർഘകാലത്തെ സംഘടന പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും സാമൂഹിക ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ, സലീം തളങ്കര, നസീം പേരാമ്പ്ര, ഓ.കെ കാസിം, അശ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരമ്പരയിൽ ഷാൾ അണിയിച്ചും ഭാരവാഹികൾ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളായ കുറ്റ്യാടി കൊയിലാണ്ടി വടകര പേരാമ്പ്ര നാദാപുരം കൊടുവള്ളി എന്നീ കമ്മിറ്റികൾ മൊമെന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു . കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി റഷീദ് വല്യക്കോട് നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി — Madhyamam | Bo… | Boolokam