തിരുവനന്തപുരം: ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ശസ്ത്രക്രിയകൾക്കിടെ വീഴ്ചകൾ പതിവായ സാഹചര്യത്തിലാണ് കർശന നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. പുതിയ മാർഗനിർദേശങ്ങളിവയാണ് 1-ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം 2-രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം 3- ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് 4-ശസ്ത്രക്രിയക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. 5-ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം. 6-ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം. 7-വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. 8-തിയേറ്റര്‍ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസര്‍ ഇതു വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം അതിനുശേഷം മാത്രമേ തീയേറ്ററിനുള്ളിലേക്ക് രോഗിയെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. 9-ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം. തുടങ്ങിയവയാണ് 23 പേജുള്ള പുതിയ മാർഗരേഖയിലുള്ളത്. ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചുരുക്കത്തിൽ നിലവിൽ ആരോഗ്യവകുപ്പിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തിയ പരാതി ഉയർന്നത് ശസ്ത്രക്രിയക്കിടെ ഉണ്ടായ വീഴ്ചയെ കുറിച്ചാണ്. പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്ന പക്ഷം ഇത്തരം പരാതികൾ പൂർണമായും ഇല്ലാതാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

ശസ്ത്രക്രിയ പിഴവുകൾ തടയാൻ പുതിയ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്
M
MadhyamamSource Link
20 days ago