BoolokamBoolokam
ശി​ശു​ബ​ലി​യി​ൽ
പ​ണി​തെ​ടു​ക്കു​ന്ന ഭൂ​മി
മാം​ഗ്ലി സോ​ധി​ക്ക്

ശി​ശു​ബ​ലി​യി​ൽ പ​ണി​തെ​ടു​ക്കു​ന്ന ഭൂ​മി മാം​ഗ്ലി സോ​ധി​ക്ക്

M
MadhyamamSource Link
കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ പേ​രു​ക​ൾ ഒ​ന്നൊ​ന്നാ​യി എ​ഴു​തി​ച്ചേ​ർ​ത്ത പ​ട്ടി​ക​ക​ൾ അ​വ​ധി​ദി​വ​സ​ത്തെ അ​ങ്ക​ണ​വാ​ടി പോ​ലെ മി​ണ്ടാ​ട്ടം മ​റ​ന്ന് നി​ൽ​ക്കും. ക​രി​ഞ്ഞു​മ​ലി​ഞ്ഞു​മാ​ശു, മ​ണ്ണാ​കും മ​ല​ർ​മൊ​ട്ടു​ക​ളു​ടെ ചു​ട​ല​ക്കാ​ട് പോ​ലെ വാ​ടി​ക്കി​ട​ക്കു​ന്ന മ​ല​ർ​വാ​ടി മി​ഠാ​യി​ക്കാ​യി വാ​ശി​യി​ല്ല ഐ​സ്ക്രീ​മി​ന്റെ ചി​റ​കി​ലേ​റി പ​നി കി​ട​ക്ക​യി​ലേ​ക്ക് നൂ​ണ്ട് ‘‘ചി​ത്താ​ന്തം” പി​ടി​ക്കി​ല്ല. കെ​ട​ന്നു​മു​ള്ളി​യു​ടെ കു​സൃ​തി​ച്ചി​രി​യി​ൽ കു​തി​രി​ല്ല കാ​ർ​ട്ടൂ​ൺ ച​തു​ര​ത്തി​ലേ​ക്ക് മു​ങ്ങാ​ങ്കു​ഴി​യി​ട്ട് വി​സ്മ​യ​ത്തി​ലേ​ക്ക് വി​ട​ർ​ന്നു പ​രി​ല​സി​ക്കി​ല്ല. അ​വ​രു​ടെ ഭൂ​മി​യി​ൽ അ​വ​രു​ടെ ക​ളി​ക്ക​ള​ത്തി​ൽ അ​വ​രു​ടെ ചി​ത്ര​ക​ഥാ പു​സ്ത​ക​ത്തി​ൽ ആ​രൊ​ക്കെ ഭീ​ക​ര​രൂ​പി​ക​ളാ​യി ക​ട​ന്നു ക​യ​റി​യാ​ലും പ​രാ​തി​പ്പെ​ടി​ല്ല. ഉ​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ൽ മ​റ്റൊ​രി​ത്തി​രി​ക്കു​ഞ്ഞ​നി​രി​ക്കു​ന്ന​ത് ക​ണ്ടു കു​ശു​മ്പ് കു​ത്തി​ല്ല; പ​റ​ന്നു​വ​ന്ന ഒ​രു ബോം​ബ​ർ വി​മാ​നം ഉ​മ്മ​ച്ചി​യെ കൊ​ത്തി പ​റ​ക്കു​ന്ന​ത് ക​ണ്ടു, ഉ​മ്മ​ച്ചി ചു​ട്ട അ​പ്പം മൊ​ത്തം ക​ഴി​ച്ച​തി​നു സ​മ്മാ​ന​മാ​യി അ​മ്പി​ളി​മാ​മ​നെ കൊ​ണ്ടു​ത്ത​രാ​ൻ ആ​കാ​ശ​ത്തോ​ളം പോ​യി​വ​രു​മെ​ന്ന് നി​ന​ച്ചി​രു​ന്ന​ല്ലോ കു​ട്ടി​ക​ള​വ​ർ… മ​രി​ച്ച കു​ട്ടി​ക​ളെ പി​ന്നീ​ട് അ​വ​രു​ടെ മ​രി​ച്ച ഉ​മ്മ​മാ​ർ ഉ​മ്മ കൊ​ടു​ത്ത് ഉ​ണ​ർ​ത്തി​യി​ല്ല പ​ല്ലു തേ​പ്പി​ച്ചി​ല്ല “കാ​ക്കേ പൂ​ച്ചേ” ചി​റ്റം പ​റ​ഞ്ഞു പാ​പ്പം കൊ​ടു​ത്തി​ല്ല, പൊ​ട്ടി​ടു​വി​ച്ചി​ല്ല: സ്ലേ​റ്റ് ത​പ്പി​യെ​ടു​ത്ത് കൊ​ടു​ത്തി​ല്ല… ന​രി​യാ​യും പു​ലി​യാ​യും സാ​മ്രാ​ജ്യ​ത്വ​മാ​യും കോ​ർ​പ​റേ​റ്റ് വ​ണി​ക്കാ​യും വ​ന്ന ഭൂ​തം അ​മ്പി​ളി​ക്ക​ല പോ​ൽ വി​ള​ങ്ങു​മ​തി​ന്റെ ദം​ഷ്ട്ര​യി​ൽ സ്വ​പ്നേ​ശ്വ​ര​പ്പെ​രു​മാ​ൾ1 വാ​ഴു​ന്ന മ​ല​മു​ടി​യെ കൊ​രു​ത്തെ​ടു​ക്കു​ന്നു. ഇ​രു​മ്പ​യി​രി​ന്റെ ശോ​ണ​ന​ദി ക​രോ​പ്പു​ഴ2 സ​ന്താ​ൾ​ച്ചോ​ര​യി​ൽ കൂ​ടു​ത​ൽ ചു​വ​ന്നു… കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ചാ​യ​പ്പെ​ൻ​സി​ൽ​കൊ​ണ്ട് ക​ടും ചു​വ​പ്പു​നി​റ​ത്തി​ൽ ആ​രാ​ണ് പു​തി​യ ഭൂ​പ​ടം വ​ര​യ്ക്കു​ന്ന​തെ​ന്ന് അ​വ​ർ അ​റി​യു​ന്ന​തേ​യു​ണ്ടാ​വി​ല്ല, നീ​ല​ച്ചാ​യം​കൊ​ണ്ടു ശ​ത്രു​ക്ക​ളാ ഭൂ​പ​ട​ത്തി​ൽ ന​ക്ഷ​ത്ര​ചി​ഹ്നം വ​ര​ച്ചു​ചേ​ർ​ക്കും. അ​ധി​നി​വേ​ശ​ത്തി​ന്റെ, വം​ശ​ഹ​ത്യ​യു​ടെ നാ​ണം​കെ​ട്ട നീ​ല​ന​ക്ഷ​ത്രം സ്വ​സ്തി​ക പ്ര​ണ​വ​ചി​ഹ്നം കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട അ​മ്മാ​വ​നു അ​വ​രെ പു​ണ​രാ​ൻ കൈ​ക​ളി​ല്ലെ​ന്ന് അ​വ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യി​ല്ല​ല്ലോ. എ​ത്ര​മാ​ത്രം ക​ന​പ്പെ​ട്ട​തും ന​മ്മെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് മ​രി​ച്ച കു​ട്ടി​ക​ളു​ടെ ക്ഷ​മാ​ശീ​ലം! ഗ​സ്സ​യി​ൽ, വെ​സ്റ്റ്ബാ​ങ്കി​ൽ, മി​ത​വും മാ​ന്യ​വു​മാ​യ മ​ര​ണം കാ​ത്ത് അ​വ​രു​ടെ മു​ത്ത​ശ്ശി കി​ട​ന്ന ആ​ശു​പ​ത്രി​യി​ൽ, അ​വ​രു​ടെ പ​ള്ളി​ക്കൂ​ട​ത്തി​നു​മേ​ൽ അ​ങ്കി​ൾ​യാ​ങ്കി​യു​ടെ തോ​ക്കു​ക​ട​യി​ലെ ക​ട​കാ​ലി​യാ​ക്ക​ൽ മേ​ള​യി​ലെ തീ ​തു​പ്പു​ന്ന ക​ളി വീ​ണ്ടും വീ​ണ്ടും ജ​യി​ക്കു​മ്പോ​ൾ ഭൂ​മി​യു​ടെ സു​ര​ക്ഷ, കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​മ്പം, മ​നു​ഷ്യ​ന്റെ രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യം.., ഭീ​ഷ​ണ​മാ​യ വി​ളു​മ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ മ​രി​ച്ച കു​ട്ടി​ക​ളു​ടെ ക്ഷ​മ ഇ​ത്ര​ത്തോ​ളം കൃ​പ​യും ഇ​ത്ര​ത്തോ​ളം കാ​രു​ണ്യ​വും ചൊ​രി​യു​ക​യാ​ണ്, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വീ​ടു​ക​ളു​ടെ ഗ​ഹ​ന​മാ​യ ശൂ​ന്യ​ത​പോ​ലെ… കൃ​പ​യു​ടെ താ​ക്കോ​ൽ അ​വ​ർ സൂ​ക്ഷി​ക്കു​ന്നു. മ​രി​ച്ച കു​ട്ടി​ക​ളെ പ​റ്റി ലോ​കം ക​ണ്ണീ​ർ വാ​ർ​ക്കു​മ്പോ​ൾ അ​വ​രു​ടെ പേ​ര് ചൊ​ല്ലി പ​തം​പ​റ​ഞ്ഞു ക​ണ്ണോ​ക്കു പാ​ടി ഏ​ങ്ങി​ക്ക​ര​യു​മ്പോ​ൾ അം​ഗ​വി​ഹീ​ന​രാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ ചീ​വീ​ടു​ക​ളെ​പോ​ലെ മി​സൈ​ലു​ക​ൾ പാ​യു​ന്ന ആ​കാ​ശ​ത്തേ​ക്ക് വേ​ദ​ന​യു​ടെ പ​ട്ടം​പ​റ​ത്തു​ന്നു… കാം​ഗ​ർ താ​ഴ്വ​ര​യി​ൽ3 താ​ഴ്ന്നു​പ​റ​ക്കു​ന്ന പൗ​ര​നെ​ക്കൊ​ല്ലി ഡ്രോ​ണു​ക​ൾ ചി​ത്ര​പ​തം​ഗ​ങ്ങ​ളെ​ന്നേ തോ​ന്നൂ; പ​ട്ടാ​ള​ത്തി​ന്റെ ആ​യു​ധ​പ്പെ​ട്ടി​യി​ൽ ഒ​ഴി​വു​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ൾ ത​മ്മി​ൽ പ​റ​ഞ്ഞു​റ​പ്പി​ച്ചു: “അ​ക്ഷ​രം പ​ഠി​ക്കാ​ൻ പാ​ക​മാ​യ ആ​ദി​വാ​സി​ക്കു​ട്ടി​പ്പു​ഴു​ക്ക​ളു​ടെ ത​ല​ച്ചോ​റും ഹൃ​ദ​യ​വും ന​മു​ക്ക് ചി​ത​റി​ക്ക​ണം… അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വെ​ച്ച് അ​വ​ർ ഭ​ര​ണ​ഘ​ട​ന​യി​ൽ​നി​ന്ന് ചോ​ദ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ഭാ​വി​യി​ലെ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ നാം ​ഒ​രു തി​ര​യു​തി​ർ​ത്ത് മു​ൻ​കൂ​റാ​യി ത​ട​യു​ന്നു” കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ ത​ണ്ണി​മ​ത്ത​ൻ പാ​ട​ങ്ങ​ൾ കു​ര​ലു​ക​രി​ഞ്ഞു, വ​ര​ണ്ടു. മു​ള​യ​രി വി​ള​ഞ്ഞ് പാ​ക​മാ​കു​ന്ന ക​റു​ത്ത​വ​നം ഖ​നി​ജ​ങ്ങ​ളൊ​ളി​പ്പി​ച്ച് മൃ​ത്യു കാ​ത്തു​കി​ട​ന്നു വി​ശ​ന്നു ദാ​ഹി​ച്ച് അ​ല​റി​വി​ളി​ക്കു​ന്ന, മു​റി​വു​ക​ളി​ൽ ത​ല​ചാ​യ്ച്ച് ഇ​രു​ട്ടും മ​ണ്ണും പു​ര​ണ്ടു, മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് സാ​വ​ധാ​നം ഇ​ഴ​യു​ന്നു അം​ഗ​വി​ഹീ​ന​രാ​ക്ക​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ൾ… ബ​സ്ത​റി​ന്റെ മ​ണ്ണി​ൽ സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കു​മേ​ൽ വം​ശ​ഹ​ത്യ ശു​ദ്ധി​യു​ടെ രാ​ഷ്ട്രീ​യ​മാ​ക്കി​യ രാ​മ​ർ​ക്കൂ​ട്ട​ത്തി​ന്റെ സൈ​നി​കാ​ധി​നി​വേ​ശ​വും “ഗീ​താ”​പ്ര​യോ​ഗ​വും ശി​ശു​ബ​ലി​യും: പേ​രി​ല്ലാ​ത്ത ജ​ഡങ്ങ​ള്‍ പാ​ട്ടൊ​ഴി​ഞ്ഞ നാ​വു​ക​ൾ താ​ളം മ​റ​ന്ന തു​ടി​ക​ൾ: തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്നു, രു​ചി​ക​ൾ മ​ണ​ങ്ങ​ൾ അ​റി​വു​ക​ൾ പ​ദ​ങ്ങ​ൾ നൃ​ത്ത​ച്ചു​വ​ടു​ക​ൾ കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന വം​ശ​ങ്ങ​ൾ അ​ട​ർ​ന്ന​വ​യെ​ല്ലാം സ്വ​രു​ക്കൂ​ട്ടി സ്നേ​ഹം തി​ന്നു, ക​ണ്ണീ​ർ കു​ടി​ച്ചു വീ​ണ്ടും ത​ളി​ർ​ത്തുവ​രാ​ൻ. വെ​ട്ടി​വീ​ഴ്ത്തി​യ മ​രം താ​യ്ത്ത​ടി​യി​ൽ​നി​ന്നോ ക​ട​യ്ക്ക​ൽനി​ന്നോ മു​ള​ച്ചു​വ​ന്നേ​ക്കാം; ഉ​ന്മൂ​ല​നം ചെ​യ്തൊ​രാ​ശ​യം ഈ​രി​ല വി​ട​ർ​ത്തു​മ്പോ​ലെ… ക​രു​ണ പാ​റ്റി​ക്കൊ​ഴി​ച്ച് അ​വ​സാ​ന ഗോ​ത്ര ക​ണി​ക​യേ​യും പു​റ​ന്ത​ള്ളി ശു​ദ്ധി​യാ​ക്ക​പ്പെ​ട്ട രാ​ഷ്ട്രം ഉ​യി​ർ​ത്തു​വ​രാ​ത്ത​വ​രെ ഭ​യ​പ്പെ​ടു​ന്നി​ല്ല, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക അ​വ​ർ​ക്കാ​യി മി​ണ്ടു​ന്ന ച​രി​ത്രം ഇ​നി ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യേ​യി​ല്ല കൊ​ല്ല​പ്പെ​ട്ട​വ​ർ ഗ​സ്സ​യി​ലെ ദ​ണ്ഡ​കാ​ര​ണ്യ​ത്തി​ലെ മ​ണ്ണി​നെ പു​ണ​ർ​ന്നു കി​ട​ന്നു… ================= സൂ​ചി​ക മാ​വോ​യി​സ്റ്റ് വേ​ട്ട എ​ന്ന പേ​രി​ൽ ബ​സ്ത​റി​ൽ ന​ട​ക്കു​ന്ന ഓ​പ​റേ​ഷ​ൻ ക​ഗാ​ർ ആ​ദി​വാ​സി വം​ശ​ഹ​ത്യ ഇ​ന്ത്യ​ൻ സൈ​ന്യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് മാം​ഗ്ലി സോ​ധി എ​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ 2024 ജ​നു​വ​രി 1നു ​വെ​ടി​യു​ണ്ട​ക്ക് ഇ​ര​യാ​ക്കി​യാ​ണ്. 1. ജ​തേ​ശ്വ​ർ, സ്വ​പ്നേ​ശ്വ​ര ക്ഷേ​ത്ര​ങ്ങ​ൾ –സാ​ര​ന്ദ​വ​ന​പ്ര​ദേ​ശ​ത്തി​ലെ, (ഝാ​ർ​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സാ​ര​ന്ദ വ​നം ഇ​ന്ത്യ​യു​ടെ പ​ച്ച​പ്പു​ള്ള പ്ര​കൃ​തി​യു​ടെ അ​തു​ല്യ​മാ​യ മ​ഹ​ത്ത്വത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​താ​ണ്. ‘എ​ഴു​നൂ​റ് കു​ന്നു​ക​ളു​ടെ നാ​ട്’ എ​ന്ന​ർ​ഥ​മു​ള്ള പ്രാ​ദേ​ശി​ക​പ​ദ​ത്തി​ൽ​നി​ന്നാ​ണ് ഈ ​പേ​ര് കി​ട്ടി​യ​ത്.) ആ​ഴ​ത്തി​ലു​ള്ള ആ​ത്മീ​യ​വും ഗോ​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന വ​ന​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട കു​ന്നി​ൻമു​ക​ളി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ. 2. ഝാ​ർ​ഖ​ണ്ഡി​ലെ സാ​ര​ന്ദവ​ന​ത്തി​ലെ ന​ദി. ഇ​രു​മ്പ​യി​രി​ന്റെ സ​മൃ​ദ്ധി​യു​ള്ള​തി​നാ​ൽ ചു​വ​ന്ന വെ​ള്ള​മാ​ണ് ന​ദി​ക്ക്. 3. ഛത്തി​സ്ഗ​ഢി​ലെ ബ​സ്ത​ർ ജി​ല്ല​യി​ലെ ജ​ഗ്ദ​ൽ​പൂ​രി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാം​ഗ​ർ താ​ഴ്വ​ര​യി​ൽ 141 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!