ശുചിത്വവും റോഡ് നിയന്ത്രണങ്ങളും; 78 നിയമലംഘനങ്ങൾ കണ്ടെത്തി

ശുചിത്വവും റോഡ് നിയന്ത്രണങ്ങളും; 78 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ശുചിത്വവും റോഡ് നിയന്ത്രണങ്ങളും കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പയിനുകൾ ശക്തമാക്കി. കുവൈത്ത് സിറ്റി ഗവർണറേറ്റിൽ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനകളിൽ ശുചിത്വം, റോഡ് കൈയേറ്റം, തെരുവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട 78 നിയമലംഘനങ്ങൾ കണ്ടെത്തി. ഇവിടെ 971 മുന്നറിയിപ്പ് നോട്ടീസുകൾ, നിയമലംഘകർക്ക് സ്റ്റിക്കറുകൾ എന്നിവ നൽകി. ഉപേക്ഷിക്കപ്പെട്ട 58 വാഹനങ്ങളും അധികൃതർ നീക്കം ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സിറ്റി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് ഒക്യുപൻസി ജനറൽ സൂപ്പർവൈസർ മിഷാരി അൽ മുദയാൻ പറഞ്ഞു. പൊതു ശുചിത്വ ലംഘനം, റോഡ് ഉപയോഗ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങി എല്ലാ ലംഘനങ്ങളെയും കർശനമായി നേരിടും. യാതൊരു വിട്ടുവീഴ്ചയും കൂടാതെ പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തടസ്സങ്ങൾ നീക്കുന്നതിനും നഗരത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുന്നതിനുമായി റെസിഡൻഷ്യൽ, വ്യാവസായിക മേഖലകൾ ലക്ഷ്യമിട്ട് പരിശോധന തുടരുമെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശുചിത്വവും റോഡ് നിയന്ത്രണങ്ങളും; 78 നിയമലംഘനങ്ങൾ കണ്ടെത്തി… | Boolokam