Posted On date_range 18 March 2026 10:41 AM IST Updated On date_range 18 March 2026 10:41 AM IST ഷാർജ ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വ നൽകും text_fields bookmark_border ഷാർജ: ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയത്തോട് ചേർന്നുള്ള ഫുട്ബാൾ ക്ലബ്ബിന്‍റെ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഇത്തവണയും ഷാർജ മസ്ജിദുൽ അസീസ് ഖത്തീബും പ്രമുഖ പ്രഭാഷകനുമായ ഹുസ്സൈൻ സലഫി നേതൃത്വം നൽകും. ഷാർജ ഡിപ്പാർട്മെന്‍റ് ഓഫ് ഇസ്ലാമിക് അഫേഴ്സിന്‍റെ അനുമതിയോടെയാണ് ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്. പെരുന്നാൾ ദിവസം രാവിലെ കൃത്യം 6.40ന് നമസ്കാരം ആരംഭിക്കും. സ്ത്രീകൾക്ക് നമസ്കാരത്തിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിശാലമായ കാർ പാർക്കിങ് സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. വുളു ചെയ്ത് മുസല്ലയുമായി എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവരങ്ങൾക്ക്: 050 4546998. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Hussain Salafi to lead Sharjah Eidgah

ഷാർജ ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വ നൽകും
M
MadhyamamSource Link
about 2 months ago