റിയാദ്: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഷിഫ മലയാളി സമാജം അർഹരായവർക്കുള്ള ധനസഹായങ്ങൾ വിതരണം ചെയ്തു. സമാജം അംഗവും കാലുകൾക്ക് ബാധിച്ച അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതുമായ കൊല്ലം സ്വദേശി സതീഷിനുള്ള ചികിത്സാ സഹായം ചടങ്ങിൽ വെച്ച് മോഹനൻ കണ്ണൂർ കൈമാറി. സമാജത്തിെൻറ പെൺമക്കളുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി മലപ്പുറം സ്വദേശി ജയചന്ദ്രനുള്ള ധനസഹായം രക്ഷാധികാരി അശോകൻ ചാത്തന്നൂർ വിതരണം ചെയ്തു. പ്രവാസി മലയാളികൾക്കിടയിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന സമാജത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ സഹായങ്ങൾ കൈമാറിയത്. റിയാദിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ഫിറോസ് പോത്തൻകോട്, സെക്രട്ടറി ഷജീർ കല്ലമ്പലം എന്നിവർക്കൊപ്പം സാബു പത്തടി, പ്രകാശ് ബാബു വടകര, സന്തോഷ് തിരുവല്ല, ബിജു മടത്തറ, രതീഷ് നാരായണൻ, പി.വി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഷിഫ മലയാളി സമാജം ചികിത്സാ, വിവാഹ ധനസഹായങ്ങൾ വിതരണം ചെയ്തു
M
MadhyamamSource Link
22 days ago