Posted On date_range 25 March 2026 8:46 AM IST Updated On date_range 25 March 2026 8:46 AM IST ഷകീറയുടെ ദോഹയിലെ പരിപാടി മാറ്റിവച്ചു text_fields bookmark_border ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോപ്പ് ഐക്കണും ഗ്രാമി അവാർഡ് ജേതാവുമായ ഷകീറയുടെ ദോഹയിലെ സംഗീത പരിപാടി മാറ്റിവച്ചതായി ഖത്തർ കലണ്ടർ പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് സ്റ്റേഡിയം 974 ൽ സംഗീത പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ടിക്കറ്റ് വിൽപന തുടരുമെന്നും നേരത്തേ എടുത്ത എല്ലാ ടിക്കറ്റുകളും പുതിയ തീയതിവരെ സാധുവാണെന്നും ഖത്തർ കലണ്ടർ വ്യക്തമാക്കി. അതേസമയം, പുതിയ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, റീഫണ്ട് ആഗ്രഹിക്കുന്നവർക്ക് രണ്ട് മാസത്തെ സമയം നൽകുമെന്ന് ഖത്തർ കലണ്ടർ കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Shakira's Doha concert postponed

ഷകീറയുടെ ദോഹയിലെ പരിപാടി മാറ്റിവച്ചു
M
MadhyamamSource Link
about 2 months ago