കാനഡയിലെ തന്‍റെ സംഗീതനിശക്കിടെ ഖലിസ്ഥാൻ അനുകൂല പതാകകൾ ഉയർത്തിയവർക്കെതിരെ ശക്തമായി പ്രതികരിച്ച് നടനും പാട്ടുകാരനുമായ ദിൽജിത്ത് ദോസാഞ്ജ്. ദിൽജിത്ത് ദോസാഞ്ജിന്‍റെ ഓറ ടൂർ എന്ന മ്യൂസിക്ക് ഇവന്‍റിന്‍റെ ഭാഗമായി കാനടയിൽ വെച്ചു നടന്ന സംഗീത പരിപാടിക്കിടെ ചിലർ ഖലിസ്ഥാൻ അനുകൂല പതാക ഉയർത്തിക്കാട്ടി. ഇതിനെ തുടർന്ന് ദിൽജിത്ത് താൽക്കാലികമായി പരിപാടി നിർത്തിവെക്കുകയും പതാകയേന്തിയവരോട് വേദി വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പരിപാടിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പതാകയേന്തിയവരെ നീക്കം ചെയ്യാൻ ദിൽജിത്ത് സംഘാടകരോട് ആവശ്യപ്പെട്ടു. തന്‍റെ സംഗീതം പഞ്ചാബിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, അത് യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളും നിറവേറ്റാനുള്ളതല. വ്യക്തിപരമായ പ്രശസ്റ്റസിക്കല്ല മറിച്ച് പഞ്ചാബിന്‍റെ സംസ്കാരവും വിഷയങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാനാണ് ജിമ്മി ഫാലൻ ഷോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ പങ്കെടുക്കുന്നതെന്ന് ദിൽജിത്ത് വ്യക്തമാക്കി. ഷോ തുടങ്ങുന്ന വേളയിൽ ദിൽജിത്ത് തന്‍റെ ജീവിതത്തെ കുറിച്ചു പറഞ്ഞ വാക്കുകൾ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തത്. താൻ ഇതിനകം തന്നെ ലോകം വിട്ടുപോയിരിക്കുകയാണെന്നും മരണത്തെയോർത്ത് യാതൊരു ഭയവുമില്ലെന്നുമാണ് ദിൽജിത്ത് പറഞ്ഞത്. ഇന്ത്യൻ കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാനഡയിൽ ഇന്ന് ആയിരക്കണക്കിന് ഇന്ത്യക്കാർ ഒത്തുചേരുന്നത് വലിയ മാറ്റത്തിന്‍റെ സൂചനയാണെന്ന് ദിൽജിത്ത് പറഞ്ഞു. ഇംതിയാസ് അലി സംവിധാനത്തിലെത്തുന്ന മെയ്ൻ വാപസ് ആവുങ്കയാണ് ദിൽജിത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

സംഗീത നിശക്കിടെ ഖലിസ്ഥാൻ പതാകയേന്തി ആളുകൾ; കാനഡയിൽ പരപാടി നിർത്തിവെച്ച് ഗായകൻ ദിൽജിത്ത് ദോസാഞ്ജ്
M
MadhyamamSource Link
about 8 hours ago
